ഡോക്ടറുടെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം; മൃതദേഹം ആംബുലന്‍സില്‍!

1 min read

ഡോക്ടറും ജീവനക്കാരും ചേര്‍ന്ന് കൂട്ടബലാത്സംഗം; ആംബുലന്‍സില്‍ നഴ്‌സിന്റെ മൃതദേഹം

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഡോക്ടറുടെ നേതൃത്വത്തില്‍ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മോത്തിഹാരിയിലാണ് സംഭവം. ജാനകി സേവാസദന്‍ നഴ്‌സിംഗ് ഹോമിലെ നഴ്‌സായിരുന്ന യുവതിയെയാണ് ഡോക്ടറായ ജയപ്രകാശ് ദാസും അഞ്ച് ജീവനക്കാരും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ഡോക്ടര്‍ ജയപ്രകാശ് ദാസ് അടക്കം ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടറും സംഘവും ഒളിവിലാണ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. നാലുവയസുള്ള കുട്ടിയുടെ അമ്മയും വിധവയുമായ 30കാരിയാണ് കൊല്ലപ്പെട്ടത്.

മന്‍തോഷ് കുമാര്‍ എന്നയാളും ഡോ. ജയപ്രകാശ് ദാസും ചേര്‍ന്നാണ് നഴ്‌സിംഗ് ഹോം നടത്തിയിരുന്നത്. ഭര്‍ത്താവിന്റ മരണശേഷം സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന യുവതി ഇരുവരും നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ജോലിക്ക് വിട്ടതെന്ന് യുവതിയുടെ അമ്മ പ്രതികരിച്ചു. ഒരുക്കല്‍ ജോലി കഴിഞ്ഞ വീട്ടില്‍ വന്നപ്പോള്‍ പിറ്റേദിവസം പോകുന്നില്ലെന്ന് മകള്‍ പറഞ്ഞു. കാര്യം തിരക്കിയപ്പോള്‍ ആശുപത്രിയില്‍ വച്ച് ഉപദ്രവം നേരിട്ടെന്നാണ് പറഞ്ഞത്. തിരികെ പോകാതിരുന്നതോടെ ജയപ്രകാശ് ദാസും മന്‍തോഷേ കുമാറും നേരിട്ട് വന്ന് മാപ്പപേക്ഷിക്കുകയും ആശുപത്രിയില്‍ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ആഗസ്റ്റ് എട്ടിന് ആശുപത്രിയിലേക്ക് പോയ മകള്‍ പിന്നീട് തിരികെ വന്നില്ല. പിന്നാലെ മകള്‍ക്ക് സുഖമില്ലെന്നും മുസഫര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ജയപ്രകാശ് വിളിച്ചുപറഞ്ഞു. എന്നാല്‍ ഈ ആശുപത്രിിയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വ്യാപകമായ തെരിച്ചിലിനൊടുവിലാണ് ആംബുലന്‍സില്‍ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പിടികൂടുമെന്നും മോത്തിഹാരി പൊലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.