രാഷ്ട്രീയക്കാരനായിട്ടല്ല, സിനിമാക്കാരനായിട്ടേ സുരേഷ് ഗോപിയെ കാണാൻ കഴിയൂയെന്ന് നടി ഭാഗ്യലക്ഷ്മി
1 min read
സുരേഷ് ഗോപിയെ ന്യായീകരിച്ച് നടിയും ജബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നടി. തനിക്ക് സുരേഷ് ഗോപിയെ രാഷ്ട്രീയക്കാരനായിട്ടല്ല സിനിമാക്കാരനായിട്ടേ കാണാൻ കഴിയൂ. സിനിമയ്ക്കുള്ളിലെന്ന പോലെ സൗഹൃദത്തോടെ സംസാരിച്ചുവെന്നാണ് എനിക്ക് തോന്നിയത്. മാധ്യമ പ്രവർത്തക എന്തുകോണ്ടാണ് അപ്പോൾ പ്രതികരിക്കാതിരുന്നത്. രൂക്ഷമായി അപ്പോൾ തന്നെ പ്രതികരിച്ചിരുന്നുവെങ്കിൽ അവിടെ വെച്ചു തന്നെ അദ്ധേഹം മാപ്പു പറഞ്ഞേനെ. അദ്ധേഹത്തിന്റെ മനസ്സിൽ എന്തെങ്കിലും തെറ്റായ ചിന്ത ഉണ്ടായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. സിനിമാ ഇന്റസ്ട്രിയിൽ സ്ത്രീകളോട് ഒരു രീതിയിലും മോഷമായി പെരുമാറുന്ന ആളല്ല. സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് ആളുകൾ വിമർശിക്കുന്നത്. അദ്ധേഹത്തിന്റെ പ്രസ്ഥാനത്തിന് ഞാൻ എതിരാണെന്നതു കൊണ്ടു മാത്രം നേരിട്ടു കാണുമ്പോൾ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയക്കാരനാകാൻ യോഗ്യത ഇല്ലാത്തതുകോണ്ടാണ് അദ്ധേഹം വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നത്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല ഭാഗ്യലക്ഷ്മി പറഞ്ഞു.