അമ്മയെപ്പോലെ സുന്ദരി; മകൾക്ക് പിറന്നാൾ ആശംസയുമായി നടി മാധവി

1 min read

നൊമ്പരത്തിപ്പൂവിലെയും ആകാശദൂതിലെയും നായികയെ ഓർമ്മയില്ലേ? അവർ നമ്മെ കരയിപ്പിച്ചത് കുറച്ചൊന്നുമല്ല. അതേ നടി തന്നെയാണ് ഒരു വടക്കൻ വീരഗാഥയിൽ ഉണ്ണിയാർച്ചയായി പകർന്നാടിയത്. മാധവി. മറക്കാനിടയില്ല മലയാളികൾ.

ഇളയമകൾ ടിഫാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മാധവി പങ്കുവെച്ച ചിത്രമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
”ജന്മദിനാശംസകൾ ടിഫാനി ഗൗരിക. നിന്റെ സൗമ്യമായ മനോഭാവം, അന്തരിക സൗന്ദര്യം, തലയെടുപ്പ് എന്നിവയെ ഞാൻ അഭിനന്ദിക്കുന്നു.” മകളുടെ ചിത്രത്തിനൊപ്പം മാധവി കുറിച്ചത് ഇങ്ങനെയാണ്. മകളെ കാണാൻ അമ്മയെപ്പോലെത്തന്നെ എന്ന കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. മാധവിയുടെ ചെറുപ്പകാലമറിയാൻ മകളെ കണ്ടാൽ മതി എന്ന കമന്റും ഇതോടൊപ്പമുണ്ട്.

വിവാഹത്തോടെ അഭിനയത്തോട് വിടപറഞ്ഞ മാധവി അമേരിക്കയിൽ സ്ഥിരതാമസമാക്കി. ഭർത്താവ് റാൽഫ് ശർമ്മ. മക്കൾ മൂന്നുപേർ. പ്രിസില, ഈറ്‌ലിൻ, ടിഫാനി. സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ് മാധവി. വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഉന്നതപഠനത്തിനായി മൂത്ത മകൾക്ക് ഹാർവാർഡ്, ഓക്‌സ്‌ഫോർഡ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ നിന്ന് ക്ഷണം ലഭിച്ച സന്തോഷവും മാധവി പങ്കുവെച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.