ബി.ബി.സി. ഡോക്യുമെന്ററി പ്രദർശനം – ബി.ജെ.പി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

1 min read

തിരുവനന്തപുരം : ബി.ബി.സി. ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് വെള്ളായണി കല്ലിയൂർ ജംഗ്ഷനിൽ ബി.ജെ.പി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. സി.പി.ഐ (എം) ന്റെ നേതൃത്വത്തിലാണ് പ്രദർശനം നടന്നത്. വിവരമറിഞ്ഞെത്തിയ ബി.ജെ.പി. പ്രവർത്തകരുടെ പ്രതിഷേധം കാരണം ഡോക്യുമെന്ററി പൂർണമായും പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ല. ഇതിൽ പ്രകോപിതരായാണ് ചില പോലീസുകാർ തങ്ങളെ മർദ്ദിച്ചതെന്ന് ബി.ജെ.പി. പ്രവർത്തകർ ആരോപിക്കുന്നു. മുൻ നിരയിലുണ്ടായിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംയമനം പാലിച്ചപ്പോൾ, പിന്നിൽ നിന്നിരുന്ന സി.പി.എം. അനുഭാവികളും ഗുണ്ടകളുമായ പോലീസുകാരാണ് ആക്രമണം അഴിച്ചു വിട്ടതെന്നും ബി.ജെ.പി. പ്രവർത്തകർ പറഞ്ഞു. സംഘർഷത്തിൽ പ്രവീൺ, വിശാഖ്, ബിജു, വിപിൻ, സുരേഷ് തുടങ്ങി നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പഞ്ചായത്ത് മെമ്പർമാരായ കൃഷ്ണപ്രിയ, സരിത, രാജലക്ഷ്മി, ആതിര എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു.

Related posts:

Leave a Reply

Your email address will not be published.