അന്ന് ഫഹദിന് എന്റെ ഇപ്പോഴത്തെ പ്രായം

1 min read

ഫഹദ്-നസ്രിയ വിവാഹഫോട്ടോ പങ്കുവെച്ച് ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി

നടൻ ഫഹദ് ഫാസിലിനെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ച് ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി. ഫഹദിന്റെയും നസ്രിയയുടെയും വിവാഹത്തിൽ പങ്കെടുത്ത ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫഹദിന്റെ വിവാഹസമയത്താണ് ഫാസിലിനെ ആദ്യമായി കണ്ടതെന്നും ആർതർ പറയുന്നു.

പണ്ടൊരു വ്യാഴാഴ്ച എടുത്ത ചിത്രം എന്നു പറഞ്ഞാണ് ആർതറിന്റെ കുറിപ്പ് തുടങ്ങുന്നത്. ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹത്തിൽ പപ്പയും ഞാനും പങ്കെടുത്തപ്പോൾ എടുത്തതാണ്. അവിടെവച്ചാണ് ഞാൻ ഫാസിൽ സാറിനെ ആദ്യമായി കാണുന്നത്. പൂവിനു പുതിയ പൂന്തെന്നൽ ചിത്രീകരിക്കുമ്പോൾ ഫഹദിന് എന്റെ പ്രായമായിരുന്നുവെന്ന് പപ്പ പറഞ്ഞിട്ടുണ്ട്. ആർതർ ആന്റണി കുറിച്ചു.

ഫഹദിന്റെയും നസ്രിയയുടെയും വിവാഹത്തിന് ബാബു ആന്റണിക്കൊപ്പമാണ് ആർതർ എത്തിയത്. ഇരുവരും വധൂവരൻമാർക്കൊപ്പം നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പമുണ്ട്. ഫാസിൽ സംവിധാനം ചെയ്ത പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലെ വില്ലനായിരുന്നു ബാബു ആന്റണി. മമ്മൂട്ടിയായിരുന്നു നായകൻ.

മാർഷൽ ആർട്‌സ് താരമാണ് ആർതർ ആന്റണി. മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ സിനിമാതാരം കൂടിയാണ്. ആഷിഖ് അബുവിന്റെ ഇടുക്കി ഗോൾഡിൽ ചെറിയൊരു വേഷം ചെയ്തിരുന്നു ആർതർ. അതിലെ നായകൻമാരിലൊരാളായിരുന്നു ബാബു ആന്റണി. ആർതർ അഭിനയിച്ച ദ ഗ്രേപ്പ് എസ്‌കേപ്പ് എന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തിരുന്നത്. ബാബു ആന്റണിയും ചാൾസ് ടെയ്‌ലറുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ഗുസ്തി താരവും അമേരിക്കൻ സിനിമകളിലെ വില്ലനുമാണ് ചാൾസ് ടെയ്‌ലർ.

Related posts:

Leave a Reply

Your email address will not be published.