മധു കേസില്‍ ക്ഷമ ചോദിച്ച് കൂറുമാറിയ സാക്ഷി ‘കള്ളം പറഞ്ഞത് പ്രതികളെ ഭയന്ന്’;
1 min readപാലക്കാട് : അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷിക്ക് മനംമാറ്റം. പ്രോസിക്യൂഷന് അനുകൂലമായി ഇന്ന് മൊഴി നല്‍കി. പത്തൊ!ന്‍പതാം സാക്ഷി കക്കിയാണ് മൊഴി നല്‍കിയത്. പ്രതികളെ ഭയന്നാണ് കള്ളം പറഞ്ഞതെന്നും ക്ഷമിക്കണമെന്നും കോടതിയില്‍ വ്യക്തമാക്കി.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആള്‍ക്കാര്‍ പിടികൂടി മര്‍ദിക്കുകയായിരുന്നു.