മ്യൂസിയം വളപ്പില്‍ സ്ത്രീക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, പ്രതിയെ പിടികൂടാതെ പൊലീസ്
1 min read
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചയാളിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബുധനാഴ്ച പുലര്‍ച്ചെ മ്യൂസിയത്ത് നടക്കാനെത്തിയ സ്ത്രീക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ പിടികൂടാന്‍ സ്ത്രീ പിന്നാലെ ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നാണ് പരാതിക്കാരി പറയുന്നത്.
പൊലീസില്‍ നിന്നും നീതി കിട്ടുന്നില്ലെന്ന് പരാതിക്കാരി പറഞ്ഞു. ജാമ്യം ലഭിക്കുന്ന വകുപ്പാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സ്ത്രീയെ അതിക്രമിക്കാന്‍ ശ്രമിച്ചെന്ന ജാമ്യം ലഭിക്കുന്ന വകുപ്പാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഉപദ്രവിച്ച കാര്യം അറിയിച്ചിട്ടും പൊലീസ് ഉടന്‍ നടപടിയെടുത്തില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. ആക്രമിച്ച ആളുടെ പുറകെ ഓടിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഉടനെ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും ഉടന്‍ നടപടിയെടുത്തില്ലെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. പ്രതി വാഹനത്തിലാണ് വന്നതെന്നും വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്ന് പ്രതിയെ കൂടികൂടാനും പൊലീസ് ശ്രമിച്ചില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു.