പ്രിയമുള്ളൊരാളെ കാത്ത് രക്ഷ; ശ്രദ്ധനേടി വീഡിയോ

1 min read

‘സാന്ത്വന’ത്തിലെ ‘അപ്പു’ എന്ന കഥാപാത്രം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് രക്ഷാ രാജ്. മുമ്പേ തന്നേ മലയാളികള്‍ക്ക് പരിചയമുള്ള മുഖമായിരുന്നു രക്ഷയുടേതെങ്കിലും അപ്പു എന്ന അപര്‍ണ്ണ മറ്റ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. സോളമന്റെ സ്വന്തം സോഫിയായി നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകളിലൂടെ ആയിരുന്നു രക്ഷ ആദ്യമായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് വന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ രക്ഷയ്ക്കായി. സീരിയലിലെന്ന പോലെ തന്നെ സജീവമാണ് സോഷ്യല്‍ മീഡിയയിലും താരം. ഷൂട്ടിംഗ് ലൊക്കേഷനിലെ മറ്റ് താരങ്ങള്‍ക്കൊപ്പമുള്ള റീല്‍സും ചിത്രങ്ങളുമെല്ലാം രക്ഷ പങ്കുവെക്കുന്നത് പതിവാണ്.

തൃപ്പൂണിത്തുറയിലെ ഹില്‍ പാലസില്‍ നിന്നുള്ള വീഡിയോയാണ് രക്ഷ പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. മണിചിത്രത്താഴ് സിനിമയിലെ ‘വരുവാനില്ലാരുമില്ലൊരുനാളുമീ വഴി ‘ എന്ന ഗാനത്തിനൊപ്പം പാലസിലൂടെ നടന്ന് ആസ്വദിക്കുന്നതാണ് വീഡിയോ. ‘പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കാറുണ്ടല്ലോ’ എന്നാണ് വീഡിയോയ്ക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ചേച്ചീടെ അര്‍ക്കജ് ചേട്ടന്‍ ഇതുവരെ എത്തിയില്ലേയെയെന്നാണ് ഒരു പ്രേക്ഷകന്റെ സംശയം. നിരവധി പേരാണ് വിഡിയോയ്ക്ക് പ്രതികരണവുമായെത്തുന്നത്.

കമര്‍കാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി രക്ഷ അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളില്‍ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവന്‍ മണി സിനിമയിലും അഭിനയിച്ചു. കഴിഞ്ഞ ഏപ്രിലിലായിരുന്നു രക്ഷയുടെ വിവാഹം. കോഴിക്കോട് സ്വദേശിനിയായ രക്ഷാ രാജിന് വരനായെത്തിയത് കോഴിക്കോട് സ്വദേശിയായ അര്‍ക്കജാണ്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിദ്ധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം നടന്ന ഹല്‍ദിയുടേയും, വിവാഹത്തിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ വൈറലായിരുന്നു.

Related posts:

Leave a Reply

Your email address will not be published.