സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളിലും ഒഴിവുകള്‍ നികത്തുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി’
1 min read
തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളും ഒഴിവുകള്‍ നികത്തുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പി എസ് സിയുടെ പരിധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും പി എസ് സിയുടെ പരിധിയില്‍ വരാത്ത സ്ഥിര താത്കാലിക ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നികത്തുന്നത്.ഒഴിവുകള്‍ വരുന്ന സമയത്ത് അതത് സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ളവരുടെ പട്ടിക സ്ഥാപനത്തിന് കൈമാറുന്നു.ഇവരില്‍ നിന്നാണ് സ്ഥാപനം ഒഴിവുകള്‍ നികത്തുന്നത്.
എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിജിറ്റലൈസഡ് ആണ്. ഓണ്‍ലൈനായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്ക് ആകുന്നുണ്ട്. ഇ ഓഫീസ് സംവിധാനവും എല്ലാ ഓഫീസിലും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
പിഎസ്‌സിയുടെ പരിധിയില്‍ പെടാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് പുല്ലുവില നല്‍കിയാണ് ഇഷ്ടക്കാരെ തിരുകി കയറ്റിയുളള നിയമനങ്ങള്‍ അരങ്ങു തകര്‍ക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ലാതെ നിയമനം നല്‍കിയവരെ പിരിച്ചുവിടണമെന്ന ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശമാകട്ടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുന്നു.