ശശി തരൂരിനെ പിന്തുണച്ച് അനില്‍ ആന്റണി; നാളെയെക്കുറിച്ച് ചിന്തിക്കൂ എന്ന് ട്വീറ്റ്
1 min readതിരുവനന്തപുരം: ശശി തരൂരിനെ പിന്തുണച്ച് അനില്‍ ആന്റണി. നാളെയെക്കുറിച്ച് ചിന്തിക്കൂ എന്ന് അനില്‍ ആന്റണിയുടെ ട്വീറ്റ്. നാലു വര്‍ഷമായി തരൂരിനൊപ്പം പ്രവര്‍ത്തിക്കുകയാണെന്ന് അനില്‍ ആന്റണി പറഞ്ഞു. മാറ്റം വേണമെന്ന യുവാക്കളുടെ വികാരമാണ് പ്രകടിപ്പിച്ചത്. ആരു വിജയിച്ചാലും കോണ്‍ഗ്രസില്‍ ജനാധിപത്യത്തിന്റെ വിജയമാകുമെന്നും അനില്‍ ആന്റണി പറഞ്ഞു. എകെ ആന്റണി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്കാണ് പിന്തുണ നല്‍കിയത്. ശശി തരൂരിനൊപ്പമുള്ള ചിത്രങ്ങളും അനില്‍ ആന്റണി ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടെന്നുള്ളതിന് തെളിവാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. സുതാര്യമായ തെരഞ്ഞടുപ്പാണ് . സിപിഎം അടക്കം പാ!ര്‍ട്ടികള്‍ ഇത് കണ്ട് പഠിക്കണമെന്നും എകെ ആന്റണി പറഞ്ഞു. കെപിസിസിയിലാണ് ആന്റണി വോട്ട് രേഖപ്പെടുത്തിയത്.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും തരൂര്‍ പിന്മാറേണ്ടതായിരുന്നുവെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം. തരൂരിനെ പിന്തുണക്കുന്നവര്‍ വോട്ടില്ലാത്തവരാണെന്നും തന്റെ പിന്തുണ ഗര്‍ഖെയ്ക്കെന്നും കൊടിക്കുന്നില്‍ അറിയിച്ചു. തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാര്‍ഥിയാണ്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഖാര്‍ഗെയെ ആഗ്രഹിക്കുന്നു എന്നാണ് കെ മുരളീധരന് പ്രതികരിച്ചത്. തികച്ചും ജനാധിപത്യരീതീയില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും വിജയം ആര്‍ക്കായാലും അത് കോണ്‍?ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതാകുമെന്നും മുതി!ര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു.