ജി വി പ്രകാശ് കുമാറിന്റെ നായികയായി അനശ്വര രാജന്‍ തമിഴില്‍

1 min read

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് യുവ നടി അനശ്വര രാജന്‍. ചിത്രങ്ങള്‍ വളരെയധികം ഇല്ലെങ്കിലും ചെയ്യുന്നതെല്ലാം പൊന്നാക്കിയ യുവ നടി. അനശ്വര രാജന്‍ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ്. ഒരു തമിഴ് ചിത്രത്തില്‍ അനശ്വര രാജന്‍ നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അനശ്വര രാജന്‍ നായികയാകുന്നത്. ദിവ്യദര്‍ശനി, ഡാനിയലും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉദയ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ ആദ്യത്തെ തിയറ്റര്‍ ചിത്രവുമാണ് ഇത്. അടുത്ത വര്‍ഷം തിയറ്ററില്‍ എത്തുന്ന ചിത്രം പിന്നീട് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.

Related posts:

Leave a Reply

Your email address will not be published.