വീണ്ടും വിവാഹിതയാകുന്നു അമല പോൾ; വരൻ ജഗത് ദേശായി
1 min read
നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗത് ദേശായി ആണ് വരൻ. പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് ജഗത് തന്നെയാണ് ഇക്കാര്യമറിയിച്ചത്… മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു എന്നായിരുന്നു. വീഡിയോയുടെ അടിക്കുറിപ്പ്.
ഇരുവരും ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ പെട്ടന്ന് ഡാൻസേഴ്സിന്റെ അടുത്തെത്തി. അവർക്കൊപ്പം ചേരുകയാണ് ജഗദ്. ഡാൻസ് കളിക്കുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗതിനെ ചുംബിക്കുന്നതും കാണാം. വെഡിങ് ബെൽസ് എന്ന ഹാഷ് ടാഗും വീഡിയോക്കൊപ്പം ചേർത്തിട്ടുണ്ട്.
സംവിധായകൻ വിജയുമായുള്ള അമലയുടെ വിവാഹം 2014 ലായിരുന്നു. 2017 ൽ തന്നെ ഇരുവരും വേർപിരിയുകയും. ചെയ്തു.. പിന്നീട് മുംബൈ സ്വദേശീയും ഗായകനുമായ ഭവ് നിന്ദർ സിങ്ങുമായി ലീവിംഗ് ടുഗദറിലായി താരം.