യാത്രികര്‍ക്കായി പുതിയ മെനുവുമായി എയര്‍ ഇന്ത്യ
1 min readആഭ്യന്തര യാത്രികര്‍ക്കായി പുതിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ചിക്കന്‍ 65, ഗ്രില്‍ ചെയ്തെടുത്ത പെസ്റ്റോ ചിക്കന്‍ സാന്‍ഡ് വിച്ച്, ബ്ലൂബെറി വനില പേസ്ട്രി, ചെട്ടിനാട് ചിക്കന്‍, തുടങ്ങിയവയെല്ലാം മെനുവില്‍ അടങ്ങിയിരിക്കുന്നു. പ്രാദേശികമായി ലഭ്യമായ ഒട്ടേറെ വിഭവങ്ങളും പുതിയതായി അവതരിപ്പിച്ച മെനുവിലുണ്ട്. പ്രശസ്തമായ ഗോര്‍മെറ്റ് മീലും പുതിയ മെനുവില്‍ ഉണ്ട്.
എല്ലാ യാത്രക്കാരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായാണ് പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ ഇന്‍ഫ്ളൈറ്റ് സര്‍വീസസ് വിഭാഗം തലവന്‍ സന്ദീപ് വര്‍മ പറഞ്ഞു. ‘ആഭ്യന്തര റൂട്ടുകളില്‍ പുതിയ മെനു പുറത്തിറക്കുന്നില് ഞങ്ങള്‍ സന്തോഷത്തിലാണ്. അന്താരാഷ്ട്ര റൂട്ടുകളിലും പുതിയ മെനു അവതരിപ്പിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ചീസ് മഷ്റൂം ഓംലറ്റ്, ഡ്രൈ ജീര ആലു വെഡ്ജസ്, വെജിറ്റബിള്‍ ബിരിയാണി, മലബാര്‍ ചിക്കന്‍ കറി, വെജിറ്റബിള്‍ ഫ്രൈഡ് ന്യൂഡില്‍സ്, ചില്ലി ചിക്കന്‍ എന്നിവ അടങ്ങിയ മെനുവും ലഭ്യമാണ്.