നടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ഭർത്താവ് ബോണികപൂർ

1 min read

പൊലീസ് തന്നെ ചോദ്യം ചെയ്തത് 48 മണിക്കൂർ. നുണപരിശോധനയ്ക്കും വിധേയമാക്കി

2018 ജനുവരി 24നായിരുന്നു ബോളിവുഡ് താരം ശ്രീദേവിയുടെ അകാലമരണം. ഇന്ത്യൻ സിനിമയെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയ ഒന്നായിരുന്നു ആ മരണം. ദുബായിലെ ഹോട്ടലിലാണ് ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോഴിതാ ശ്രീദേവിയുടെ മരണകാരണവും ആ മരണം തന്നിലുണ്ടാക്കിയ ആഘാതവും വ്യക്തമാക്കുകയാണ് ഭർത്താവ് ബോണി കപൂർ. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ തുറന്നു പറച്ചിൽ.

”അതൊരു സ്വാഭാവിക മരണമായിരുന്നില്ല, അപകട മരണമായിരുന്നു. ശ്രീദേവിയുടെ മരണത്തിന്റെ കാരണമന്വേഷിച്ച് പൊലീസ് എന്നെ 48 മണിക്കൂർ വരെ ചോദ്യം ചെയ്തിരുന്നു. അതോടെ ഇക്കാര്യത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. വാസ്തവത്തിൽ, മാധ്യമങ്ങളിൽ നിന്ന് വളരെയധികം സമ്മർദ്ദം ഉള്ളതിനാലാണ് എന്നെ ചോദ്യം ചെയ്യേണ്ടി വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു. മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് അവർ കണ്ടെത്തി. നുണ പരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളിലൂടെയും ഞാൻ കടന്നുപോയി. ഒടുവിൽ റിപ്പോർട്ട് വന്നപ്പോൾ, ഇത് ആകസ്മിക മരണമാണെന്ന് വ്യക്തമായി എഴുതിയിരുന്നു.” – ബോണി കപൂർ പറഞ്ഞു.

ഫിറ്റ്‌നെസിൽ വളരെയേറെ ശ്രദ്ധ പുലർത്തുന്ന ആളായിരുന്നു ശ്രീദേവിയെന്നും അത് അവരുടെ ആരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്നും വ്യക്തമാക്കുന്നു ബോണി കപൂർ.  ”പലപ്പോഴും അവർ പട്ടിണി കിടക്കാറുണ്ടായിരുന്നു. സ്‌ക്രീനിൽ തന്നെ നന്നായി കാണണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. എന്നെ വിവാഹം കഴിച്ച സമയത്തും രണ്ടുമൂന്നു തവണ അവൾക്ക് ബോധക്ഷയം ഉണ്ടായിട്ടുണ്ട്. ബ്ലഡ് പ്ലഷർ താഴുന്ന പ്രശ്‌നം ശ്രീദേവിക്കുണ്ടെന്ന് ഉപദേശിക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അവൾ ഇതൊന്നും ഗൗരവമായി എടുത്തില്ല. മരണം സംഭവിക്കുന്നത് വരെ അത്ര ഗൗരവമുള്ളതായിരിക്കില്ലെന്ന് ഞാനും കരുതി.”

ശ്രീദേവി മരിച്ചപ്പോൾ  അനുശോചനം അറിയിക്കാൻ വീട്ടിലെത്തിയ നടൻ നാഗാർജ്ജുനയും ഇക്കാര്യം വെളിപ്പെടുത്തിയതായി ബോണി കപൂർ പറയുന്നു.  ”അവർ ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയ്ക്കിടെ അവൾ ക്രഷ് ഡയറ്റിലായിരുന്നുവെന്നും അങ്ങനെ അവൾ കുളിമുറിയിൽ വീണ് പല്ല് പൊട്ടിയെന്നും അദ്ദേഹം എന്നോട് പറഞ്ഞു.”

Related posts:

Leave a Reply

Your email address will not be published.