വായന സംരംഭവവുമായി നടന്‍ വിജയ്

1 min read

ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കം നേതൃത്വത്തില്‍ വായനശാലകള്‍ ആരംഭിക്കാനൊരുങ്ങി നടന്‍ വിജയ്. രാഷ്ട്രീയപ്രവേശനത്തിന്റെ ഭാഗമായാണെന്നുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന നിലനില്‍ക്കെ നേരത്തേ സൗജന്യ ട്യൂഷന്‍കേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങുമെന്നാണ്
നടന്‍ അറിയിച്ചത്. പുതിയ ചിത്രം ‘ലിയോ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിലായിരുന്നു രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന ലഭിച്ചത്. വിജയ് മക്കള്‍ ഇയക്കത്തിന് ബൂത്ത് തലത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.