മെഗാ സ്റ്റാറിന്റെ ലൊക്കേഷനില്‍ ‘നടിപ്പിന്‍ നായകന്‍’സൂര്യ
1 min read
മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കാതല്‍. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്. ഇപ്പോഴിതാ ചിത്രീകരണം പുരോ?ഗമിച്ചു കൊണ്ടിരിക്കുന്ന കാതലിന്റെ സെറ്റിലേക്ക് നടന്‍ സൂര്യ എത്തിയ വിവരമാണ് പുറത്തുവരുന്നത്.
ഇന്നാണ് കാതലിന്റെ ലൊക്കേഷനിലേക്ക് സൂര്യ എത്തിയത്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. മലയാളത്തിന്റെ മെഗാ സ്റ്റാറിനൊപ്പം നടിപ്പിന്‍ നായകന്‍ എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്ന സൂര്യയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.