‘അങ്കിളേ ഒരു ഫോട്ടോ’; കുട്ടി ആരാധകനെ ചേര്‍ത്തുനിര്‍ത്തി സുരേഷ് ഗോപി
1 min read
മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. അഭിനേതാവിന് പുറമെ താനൊരു മികച്ച രാഷ്ട്രീയക്കാരനും പാട്ടുകാരനുമാണെന്ന് സുരേഷ് ഗോപി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. നിസ്സഹായരുടെ മുന്നില്‍ സഹായ ഹസ്തവുമായി സുരേഷ് ഗോപി എത്തിയ വാര്‍ത്തകള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. നിലവില്‍ തന്റെ രണ്ടാമത്തെ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സുരേഷ് ഗോപി. ഈ അവസരത്തില്‍ ഫോട്ടോ എടുക്കാനായി സുരേഷ് ഗോപിയുടെ അടുത്തെത്തിയ കുട്ടി ആരാധകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ലൊക്കേഷനില്‍ സുരേഷ് ഗോപിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു ആരാധകര്‍. ഇതിനിടയിലാണ് കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും താരത്തെ കാണാനെത്തിയ കുട്ടി എത്തിയത്. ഈ കുട്ടിയുടെ സഹോദരി ‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’ എന്ന് പറഞ്ഞ് സുരേഷ് ?ഗോപിയെ വിളിക്കുക ആയിരുന്നു. നടനെ കാണാനായി ആശുപത്രിയില്‍ നിന്നും ഓടി വന്നതാണ് കുഞ്ഞെന്ന് ഒപ്പമുള്ളവര്‍ സുരേഷ് ഗോപിയോട് പറയുകയും ചെയ്യുന്നുണ്ട്. ശേഷം കുട്ടി ആരാധകനെ ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുത്ത ശേഷമാണ് നടന്‍ മടങ്ങിയത്.
അതേസമയം, ‘ജെഎസ്‌കെ’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്!കെ’യ്!ക്കുണ്ട്. അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്!കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.