സ്‌റ്റൈലന്‍ ലുക്കില്‍ പൃഥ്വിരാജ്, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

1 min read

‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ലുക്ക് അടുത്തിടെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ മറ്റൊരു ഫോട്ടോ ആണ് ആരാധകര് ഏറ്റെടുത്തിരിക്കുന്നത്.

കേരളപ്പിറവി ആശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സ്‌റ്റൈലന്‍ ലുക്കിലാണ് പൃഥ്വിരാജിന്റെ ഫോട്ടോ ആരാധകര്‍ ആഘോഷമാക്കിക്കഴിഞ്ഞു. അരവിന്ദ് കശ്യപ് ആണ് ‘വിലായത്ത് ബുദ്ധ’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒരു ത്രില്ലര്‍ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’.

കാപ്പ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കടുവ’ എന്ന വന്‍ ഹിറ്റിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്നതിനാല്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാപ്പ’. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്!പദമാക്കിയുള്ള ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്!കെ റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.