ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന് പൂജ ഭട്ട്
1 min read
ഹൈദരാബാദ് : ബുധനാഴ്ച നടന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പൂജാ ഭട്ട്. യാത്രയില്‍ പങ്കെടുത്ത താരം, രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നു. യാത്രയില്‍ പങ്കെടുത്ത ആദ്യ ബോളിവുഡ് സെലിബ്രിറ്റിയാണ് പൂജ ഭട്ട്. നടിയും സംവിധായികയും നിര്‍മ്മാതാവുമായ പൂജ ഭട്ട് സോഷ്യല്‍ മീഡിയിയല്‍ സജീവമാണ്. രാഷട്രീയ സാസ്‌കാരിക വിഷയങ്ങള്‍ അവര്‍ പ്രതികരിക്കാറുമുണ്ട്. 1989ല്‍ പുറത്തിറങ്ങിയ ‘ഡാഡി’ എന്ന ചിത്രത്തിലൂടെയാണ പൂജ ഭട്ട് അഭിനയരംഗത്തേക്ക് കടന്നുവന്നത്.
മുതിര്‍ന്ന ചലച്ചിത്ര നിര്‍മ്മാതാവ് മഹേഷ് ഭട്ടിന്റെ മകള്‍ കൂടിയായ അവര്‍ ദില്‍ ഹേ കി മന്താ നഹിന്‍, സഡക്’, ഫിര്‍ തേരി കഹാനി യാദ് ആയേ, സര്‍, സംഖ് തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ നിരൂപക പ്രശംസ നേടി. അഭിനയത്തിന് പുറമെ സംവിധായികയുടെയും നിര്‍മ്മാതാവിന്റെയും കുപ്പായം അണിഞ്ഞിട്ടുണ്ട് പൂജ ഭട്ട്.
യാത്രയുടെ 56ാം ദിവസവും രാഹുല്‍ ഗാന്ധിയും നേതാക്കളും പ്രവര്‍ത്തകരും യാത്ര തുടരുകയാണ്. സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ച യാത്ര തെലങ്കാനയിലേക്ക് പ്രവേശിച്ചു. യാത്രയുടെ ഏകോപനത്തിനായി തെലങ്കാന സംസ്ഥാന കോണ്‍ഗ്രസ് 10 പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന രോഹിത്ത വെമുലയുടെ മാതാവ് രാധിക വെമുല ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുലിന് ഒപ്പം നടന്നിരുന്നു.