തലൈവർ എന്നാൽ രജനീകാന്ത് മാത്രം

1 min read

തമിഴ്‌നാട്ടിൽ തലൈവർ എന്നാൽ രജനീകാന്ത് മാത്രമാണെന്ന് നടൻ ബാല

തമിഴകത്തിൽ ഒട്ടേറെ ആരാധകരുള്ള താരങ്ങളാണ് രജനികാന്തും വിജയും. രജനീകാന്ത് അവർക്ക് തലൈവർ ആണെങ്കിൽ ഇളയ ദളപതിയാണ് വിജയ്.  രജനിയുടെ ജയിലറിന്റെ വിജയമാഘോഷിച്ച തമിഴകം ഇപ്പോൾ വിജയ് നായകനായ ലിയോയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഈ മാസം 19നാണ് ലിയോ തിയേറ്ററുകളിലെത്തുന്നത്. കേരളത്തിൽ മാത്രം 650 സ്‌ക്രീനുകളാണ് ലിയോയ്ക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്നത്.

ഈ സന്ദർഭത്തിൽ സൂപ്പർസ്റ്റാർ ആരാണ്? രജനിയോ വിജയ്‌യോ എന്ന ചോദ്യം ഉയർത്തുന്നു ഇരുവരുടെയും ആരാധകർ.  രജനിയെന്ന് രജനി ഫാൻസ്. അല്ല വിജയ് ആണെന്ന് വിജയ് ഫാൻസും. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട് നടൻ ബാലയ്ക്ക്. രജനീകാന്താണ് സൂപ്പർസ്റ്റാറെന്ന് വ്യക്തമാക്കുന്നു ബാല. തമിഴ്‌നാട്ടിൽ തലൈവർ എന്നാൽ ഒരാൾ മാത്രമേയുള്ളൂ, അത് രജനീകാന്താണ്.

തന്റെയും വിജയ് യുടെയും കുടുംബങ്ങൾ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് ബാല പറയുന്നത് ഇങ്ങനെയാണ് :
”വിജയ്‌സാറിന്റെ കുടുംബവും ഞങ്ങളുടെ കുടുംബവും അടുത്ത ബന്ധമുള്ളവരാണ്. ഞങ്ങൾ വർഷങ്ങളായി ഒരേ സ്ഥലത്ത് താമസിച്ചവരാണ്. അവിടെ ഒരുപാട് സിനിമക്കാർ ഉണ്ടായിരുന്നു. എന്റെ വീടും അദ്ദേഹത്തിന്റെ വീടും തമ്മിൽ ഒരു റോഡിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ബന്ധം വേറെ, സത്യം വേറെ. തമിഴ്‌നാട്ടിൽ തലൈവർ എന്നാൽ ഒരാൾ മാത്രമേയുള്ളൂ. അത് സൂപ്പർസ്റ്റാർ രജനികാന്താണ്. തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യ മൊത്തം അങ്ങനെയാണ്.  ഒരു പടം ഇറങ്ങിയാൽ 200 കോടി നേടുന്നുണ്ട്. ഇപ്പോൾ ജവാൻ എന്ന സിനിമ ഇറങ്ങി. അത് 1000 കോടി ബോക്‌സ് ഓഫീസിൽ നേടി. ഇനി അടുത്ത വിജയ് പടം ഇറങ്ങട്ടെ, അത് 1400 കോടി അടിക്കട്ടെ. എല്ലാവരും സന്തോഷമായി ഇരിക്കട്ടെ. അതല്ലേ നല്ലത്. എല്ലാവരും ഒരു പോലെ വളരണം. അതാണ് ആരോഗ്യകരമായ മത്സരം. ഒരു ലക്ഷ്യം സാധ്യമായി കഴിഞ്ഞാൽ അടുത്തതിനുവേണ്ടി പ്രയത്‌നിച്ചുകൊണ്ടേയിരിക്കണം. അപ്പോഴല്ലേ വളർച്ചയുണ്ടാവുക”  

Related posts:

Leave a Reply

Your email address will not be published.