സസ്‌പെന്‍സ് നിറച്ച് ‘കൂമന്‍’ ടീസര്‍

1 min read

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പൂര്‍ണ്ണമായും ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി എത്തുന്നത്. ഒരു കൊടും കുറ്റവാളിയെ പിടിക്കാനായി പൊലീസുകാര്‍ നടത്തുന്ന പോരാട്ടമാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കെ ആര്‍ കൃഷ്!ണകുമാര്‍ ആണ് കൂമന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘ഗിരിശങ്കര്‍’ എന്നാണ് ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ് കൂമന്റെ കഥ നടക്കുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് കര്‍ക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലം മാറി എത്തുന്നത് പലരുടെയും ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നതും പിന്നീടുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ആല്‍വിന്‍ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മാണം. കൊല്ലങ്കോട്,ചിറ്റൂര്‍, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിതം മാജിക് ഫ്രെയിം റിലീസ് ആണ് പ്രദര്‍ശനത്തിക്കുക.

അനൂപ് മേനോന്‍, ബാബുരാജ്, രണ്‍ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്!ണന്‍, രാജേഷ് പറവൂര്‍, പ്രദീപ് പരസ്!പരം നന്ദു ലാല്‍, പൗളി വത്സന്‍, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന്‍ ചേര്‍ത്തല, ദീപക് പറമ്പോള്‍, റിയാസ് നര്‍മ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂര്‍, സുന്ദര്‍, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം വിഷ്!ണു ശ്യാം, ഗാനങ്ങള്‍ വിനായക് ശശികുമാര്‍. ഛായാഗ്രഹണം. സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്, കലാസംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യും ഡിസൈന്‍ ലിന്‍ഡ ജിത്തു, മേക്കപ്പ് രതീഷ് വിജയന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അര്‍ഫാസ് അയൂബ്. അസ്സോസ്സിയേറ്റ് ഡയറക്‌ടേര്‍സ് സോണി ജി സോളമന്‍, എസ് എ ഭാസ്‌ക്കരന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രണവ് മോഹന്‍, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ബന്നറ്റ് എം വര്‍ഗീസ് എന്നിവരുമാണ്.

Related posts:

Leave a Reply

Your email address will not be published.