കണ്ണൂരില്‍ പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ഇരയെ പീഡിപ്പിച്ചു
1 min read
കണ്ണൂര്‍: പോക്സോ കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളില്‍ പുറത്തിറങ്ങിയ യുവാവ് ഇരയെ പീഡിപ്പിച്ച കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്.ജിതേഷിനെ (22) ആണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ആന്തൂര്‍ നഗരസഭാ പരിധിയിലെ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ശിക്ഷിക്കപ്പെട്ട യുവാവ് പരോളില്‍ പുറത്തിറങ്ങിയ ശേഷമാണ് ഇരയെ പീഡിപ്പിച്ചത്. ധര്‍മശാലയ്ക്ക് സമീപം ഒരു പമ്പ് ഹൗസില്‍ പെണ്‍കുട്ടിയെ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്.
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ആന്തൂര്‍ നഗരസഭ പരിധിയില്‍പ്പെട്ട ഈ പൊണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നേരത്തെ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു. ജനുവരി 28ന് ആണ് ഇയാള്‍ അറസ്റ്റിലായത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് പരോളില്‍ പുറത്തിറങ്ങി പ്രതി ഇരയെ പീഡിപ്പിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപോധിയോടെയാണ് ജിതേഷിന് പരോള്‍ അനുവദിച്ചിരുന്നത്. ഇത് ലംഘിച്ചാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.