‘സ്വന്തം പാര്‍ട്ടിക്കാരായ സിപിഎമ്മുകാര്‍ തിരിഞ്ഞു നോക്കിയില്ല’; നീതിക്കായി അഭിരാമിയുടെ കുടുംബം
1 min readകൊല്ലം : വീടിനു മുന്നില്‍ ബാങ്ക് ജപ്തി ബോര്‍ഡ് വച്ചതില്‍ മനംനൊന്ത് കൊല്ലം ശൂരനാട്ടെ അഭിരാമി ജീവനൊടുക്കിയതില്‍ ഒരു മാസമായിട്ടും നീതി കിട്ടാതെ കുടുംബം. ബാങ്ക് ഉദ്യോഗസ്ഥര്‍ വിളിക്കുകയോ സര്‍ക്കാരില്‍നിന്ന് തീരുമാനം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സിപിഎം അനുഭാവിയാണെങ്കിലും പാര്‍ട്ടിക്കാര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ബാങ്കിന് വീഴ്ചയില്ലെന്ന് വരുത്താനാണ് പാര്‍ട്ടിക്കാര്‍ ശ്രമിച്ചതെന്നും അജികുമാര്‍ പറഞ്ഞു.
ഏക മകള്‍ അഭിരാമിയെ നഷ്ടമാകാന്‍ കാരണമായത് കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ വീടിനു മുന്നില്‍ വച്ച ജപ്തിബോര്‍ഡായിരുന്നു. ബാങ്ക് അധികൃതരോ, സഹകരണവകുപ്പ് ഉദ്യോഗസ്ഥരോ അന്വേഷിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാരായ സിപിഎമ്മുകാര്‍ തിരിഞ്ഞുനോക്കിയില്ല. ബാങ്കിന് വീഴ്ചയില്ലെന്ന് വരുത്താനാണ് പാര്‍ട്ടിക്കാര്‍ ശ്രമിച്ചത്.
മകള്‍ മരിച്ചതിനു കാരണം ബാങ്കിന്റെ ജപ്തിബോര്‍!ഡ് അല്ലെന്നും പ്രചരിപ്പിച്ചു. കേരളബാങ്ക് പതാരം ശാഖയിലെ തിരിച്ചടവ് സാധ്യമല്ല. വീടും സ്ഥലവും ബാങ്കിന് സ്വന്തമാക്കാമെന്നും അജികുമാറിന്റെ പ്രതികരിച്ചു. വീടിനു മുന്നില്‍ ബാങ്ക് ജപ്തി നോട്ടിസ് സ്ഥാപിച്ചതില്‍ മനംനൊന്ത് ചെങ്ങന്നൂര്‍ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജില്‍ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന അഭിരാമി കഴിഞ്ഞ മാസമാണ് മരിച്ചത്.