ഗോപിസുന്ദറിനൊപ്പം താമസിക്കുമ്പോൾ ആരും പാട്ടുപാടാൻ വിളിച്ചിരുന്നില്ലെന്ന് അഭയ ഹിരൺമയി
1 min readഒരു അഭിമുഖത്തിന് പോയപ്പോഴാണ് ഗോപി സുന്ദറിനെ പരിചയപ്പെടുന്നതെന്ന് അഭയ ഹിരൺമയി. ആ കൂടിക്കാഴ്ച തന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഗോപിയുമായുള്ള ബന്ധം വീട്ടുകാരെ ബോധ്യപ്പെടുത്താൻ കുറേ വർഷം വേണ്ടി വന്നു. തനിക്ക് പാടാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞതും പിന്നണി ഗാനരംഗത്തേക്ക് എത്തിക്കുന്നതും ഗോപി സുന്ദറാണെന്ന് അഭയ പറയുന്നു. എങ്ങനെയാണ് ഒരു പാട്ട് പഠിക്കേണ്ടതെന്നും കേൾക്കേണ്ടതെന്നും പറഞ്ഞു തന്നത് ഗോപിയാണ്. ഞങ്ങൾ തമ്മിലുള്ള ജീവിതത്തിൽ സംഗീതമായിരുന്നു പ്രധാനം. ഓരോ പാട്ടും ജനിച്ചത് എന്റെ മുന്നിലാണ്.
ഗോപിയോടൊപ്പം താമസിക്കുന്ന കാലത്ത് ആരും പാട്ടുപാടാൻ വിളിച്ചിരുന്നില്ലെന്നും അഭയ പറയുന്നു. താൻ പലരോടും അവസരങ്ങൾ ചോദിച്ചിട്ടുണ്ട്. ഒരു പക്ഷേ ഗോപി സുന്ദറിന്റെ പാട്ടുകൾ മാത്രമേ താൻ പാടൂകയുള്ളൂവെന്ന ധാരണകൊണ്ടാകാം. ഒപ്പം ഗോപി സുന്ദറിന്റെ പങ്കാളിയായതിനാൽ വിളിച്ചാൽ തെറ്റാകുമോ എന്ന ചിന്ത കൊണ്ടുമാകാം.