ഭാസുരാംഗനും കുടുംബത്തിനും ആഡംബര ജീവിതം
1 min read
കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ 101 കോടിയുടെ ക്രമക്കേട് നടത്തിയ ഭാസുരാംഗനും കുടുംബവും നയിച്ചത് അത്യാഡംബര ജീവിതം. മകന്‍ അഖില്‍ജിത്തിന്റെ ആഡംബര ജീവിതത്തെക്കുറിച്ച് സിപിഐയ്ക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ആഡംബര കാറിലായിരുന്നു അഖിലിന്റെ സഞ്ചാരം. ഇപ്പോഴിതാ അഖിലിന്റെ ആഡംബര കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. സിപിഐയിലും സിപിഎമ്മിലും കോണ്‍ഗ്രസിലും ഉന്നത നേതാക്കളുമായി ബന്ധമുള്ളതിനാലാണ് പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയുണ്ടാകാത്തത്. കുടുംബം നടത്തിയ ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഇ.ഡി
അന്വേഷിക്കുന്നുണ്ട്. അഖിലിന്റെ പണ ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണ്.
ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതിനിടെ അഖിലിനെ ഇ.ഡി. വിളിച്ചുവരുത്തുകയായിരുന്നു. കണ്ടല ബാങ്കിലെയും ഭാസുരാംഗന്റെ വീട്ടിലെയും പരിശോധന പൂര്‍ത്തിയായി. സിപിഐ, സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് 2006ല്‍ കോണ്‍ഗ്രസില്‍നിന്ന്
സിപിഐയിലെത്തിയ ഭാസുരാംഗന്‍.