കൊല്ലത്ത് ലോറി ബൈക്കിലിടിച്ചു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

1 min read

കൊല്ലം മൈലക്കാട് ദേശീയ പാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. ബൈക്കില്‍ യാത്രചെയ്തിരുന്ന ഗോപകുമാറും മകള്‍ ഗൗരിയുമാണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിയായ ഗൗരിയെ സ്‌കൂളിലേക്ക് കൊണ്ടുവിടുന്നതിനുള്ള യാത്രയിലായിരുന്നു അപകടം.

സംഭവത്തിന് കാരണമായത് ലോറി ഡ്രൈവറുടെ ഗുരതര അനാസ്ഥയാണെന്ന് വ്യക്തമാക്കുന്ന അപകടദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കിന്റെ പിന്നില്‍ വന്നിടിച്ച ശേഷം ലോറി 20 മീറ്ററോളം വലിച്ചുകൊണ്ടുപോയി. തുടര്‍ന്നും മുന്നോട്ടെടുത്ത ലോറിയെ നാട്ടുകാര്‍ ഇടപ്പെട്ടാണ് നിര്‍ത്തിച്ചത്. അപകട സ്ഥലത്തുനിന്ന് നൂറു മീറ്റര്‍ അകലെയാണ് ലോറി നിര്‍ത്തിയത്.

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലര്‍ ഇവരുടെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഗോപകുമാര്‍ മരിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൗരി അവിടെവെച്ചാണ് മരിച്ചത്.

ലോറി ഡ്രൈവറുടെ ഭാഗത്ത് പിഴവുണ്ടായതായി മോട്ടോര്‍ വാഹനവകുപ്പും പോലീസും വ്യക്തമാക്കി

Related posts:

Leave a Reply

Your email address will not be published.