ഇത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടല്‍; സര്‍ക്കാരിനെ രക്ഷിക്കാന്‍ ഒത്തുകളിയെന്ന് വി ഡി സതീശന്‍

1 min read

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ”ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടല്‍. സര്‍ക്കാരും ഗവര്‍ണറും സര്‍വകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍. ലൈംഗീക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ ഉണ്ട്. ഏറ്റുമുട്ടല്‍ ആണെന്ന് വരുത്തി തീര്‍ക്കുന്നു. ലോകത്തില്‍ എവിടെയാണ് ഇത്തരത്തില്‍ ഗവര്‍ണര്‍ മുന്‍പ് കത്ത് നല്‍കിയത്? ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയിലാണ്. നെല്ലും തേങ്ങയും സംഭരിക്കുന്നില്ല. കര്‍ഷകര്‍ കണ്ണുനീരിലാണ്. വലിയ പ്രതിസന്ധിയാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്ന് തരിപ്പണമായി. ഇതെല്ലാം മറച്ചുവെക്കാനാണ് നീക്കം.” വി ഡി സതീശന്‍ പറഞ്ഞു

ധനമന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചിരുന്നു. ഗവര്‍ണര്‍ക്ക് എതിരായ ബാലഗോപാലിന്റെ പ്രസംഗമാണ് നടപടിക്ക് ആധാരം. ധനമന്ത്രിയെ പിന്‍വലിപ്പിക്കാനാണ് ഗവര്‍ണറുടെ അടുത്ത മിന്നല്‍ നീക്കം. പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഗവര്‍ണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ്. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണമറിയിച്ച് മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.