മ്യാന്‍മറില്‍ കുരുങ്ങിയ മലയാളിയടക്കം ഒമ്പത് പേര്‍ തിരിച്ചെത്തി
1 min read
ചെന്നൈ : മ്യാന്മറില്‍ സായുധ സംഘം തടവിലാക്കിയ ഒരു മലയാളി ഉള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാര്‍ തിരിച്ചെത്തി. രണ്ട് മാസം നീണ്ട അനിശ്വിതത്വത്തിനാണ് ഇതോടെ താത്കാലിക ആശ്വാസമായത്. തിരുവനന്തപുരം പാറശാല സ്വദേശിയായ വൈശാഖ് രവീന്ദ്രനാണ് തിരിച്ചെത്തിയത മലയാളി. ഇന്ന് രാവിലെ ഇവര്‍ ചെന്നൈയില്‍ വിമാനമിറങ്ങി. എന്നാല്‍ ഇനിയും മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ തടവിലുണ്ട്.
ജോലി വാ?ഗ്ദാനം ചെയ്താണ് മലയാളികളടക്കമുള്ളവരെ മ്യാന്‍മറിലേക്ക് എത്തിച്ചത്. ഒരു ചൈനീസ് കമ്പനിയാണ് ഇവരെ കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇവരെ തടവിലാക്കിയ സംഘത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മ്യാന്‍മറില്‍ എത്തിച്ച ശേഷം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കാണ് ഇവരെ ഉപയോഗിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ഇവരില്‍ 13 പേര്‍ മടങ്ങിയെത്തിയിരുന്നു. അന്ന് മടങ്ങിയെത്തിയവരില്‍ എല്ലാവരും തമിഴ്‌നാട് സ്വദേശികളായിരുന്നു.
ഇപ്പോള്‍ ഒമ്പത് പേരാണ് തിരിച്ചെത്തിയിരിക്കുന്നത്. തമിഴ്‌നാട് പ്രവാസി കാര്യ മന്ത്രി സെഞ്ചി മസ്താനും നോര്‍ക്ക റൂട്ട്‌സ് പ്രതിനിധിയും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു.
തടവിലാക്കിയ സംഘം ഇവരെ മ്യാന്‍മര്‍ തായ്‌ലന്റ് അതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കാടും പുഴയും കടന്ന് വഞ്ചിയില്‍ ഇവര്‍ തായ്‌ലന്റിലെ മിയോസോട്ട് ന?ഗരത്തിലെത്തുകയായിരുന്നു. ഇവരെ തായ്‌ലന്റ് പൊലീസും എമി?ഗ്രേഷന്‍ വിഭാ?ഗവും അറസ്റ്റ് ചെയ്തു. യാത്രാരേഖകള്‍ ഇല്ലാതെ തായ്‌ലന്റില്‍ കഴിഞ്ഞതിന് 26 ദിവസം ഇവര്‍ രാജ്യത്ത് തടവ് ശിക്ഷ അനുഭവിച്ചു. ഇതിനിടയില്‍ ഇവര്‍ വാട്‌സ്ആപ്പിലൂടെ ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. വൈശാഖ് രവിന്ദ്രന് ടിക്കറ്റ് ലഭ്യമാക്കിയത് കേരള സര്‍ക്കാരാണ്. ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവര്‍ കേരളത്തിലേക്ക് തിരിച്ചു. കന്യാകുമാരി മധുര തെങ്കാശി ഭാ?ഗത്തുള്ളവരാണ് മറ്റുള്ളവര്‍.