യുപിയില്‍ അംഗീകാരമില്ലാതെ 7500ഓളം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തല്‍

1 min read

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ 75 ജില്ലകളിലായി 7500ഓളം അംഗീകാരമില്ലാത്ത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തിയെന്ന് യുപി മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഇഫ്തിഖര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. സര്‍വേയുടെ അവസാന ദിനമാണ് കണക്കുകള്‍ പുറത്തുവിട്ടത്. സര്‍വേയുടെ അവസാന ദിവസമായിരുന്നു. യുപിയില്‍ ഇതുവരെ 7,500 അംഗീകാരമില്ലാത്ത മദ്‌റസകളെങ്കിലും കണ്ടെത്തി. ഔദ്യോഗിക കണക്കുകള്‍ ഉടന്‍ വരും. നവംബര്‍ 15 നകം ജില്ലാ മജിസ്‌ട്രേറ്റുകള്‍ മുഖേന സമ്പൂര്‍ണ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും കൂടുതല്‍ പരിശോധനയ്ക്കായി സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും ജാവേദ് ടൈംസ് ഓഫ് ഇന്ത്യയോയോട് പറഞ്ഞു.

വെള്ളപ്പൊക്കവും മഴയും ബാധിച്ചതിനാല്‍ ചില ജില്ലകളിള്‍ ഇപ്പോഴും ഡാറ്റ സമാഹരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചതിന് ശേഷം മദ്‌റസകള്‍ക്ക് യുപി മദ്‌റസ ബോര്‍ഡില്‍ അംഗീകാരം നേടാനുള്ള അവസരം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

നിലവില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ ഏഴ് വര്‍ഷമായി ഒരു മദ്‌റസയ്ക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മദ്‌റസകളെ നിയമവിരുദ്ധം എന്നുവിശേഷിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍, യുപിയില്‍ 16,513 അംഗീകൃത മദ്രസകളുണ്ട്. അതില്‍ 560 എണ്ണത്തിന് സര്‍ക്കാര്‍ ഗ്രാന്റ്. ഇവിടങ്ങളില്‍ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ ?ഗ്രാന്റ് ഉപയോ?ഗിച്ചാണ് നല്‍കുന്നത്.

മദ്‌റസകളെക്കുറിച്ചുള്ള സര്‍വേ നടത്തുന്നതിനെതിരെ നിരവധി പുരോഹിതന്മാര്‍ രംഗത്തെത്തിയിരുന്നു. സര്‍വേയുടെ വിശ്വാസ്യതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചു. വര്‍ഷങ്ങളായി മദ്‌റസാ അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങളും പലരും ചൂണ്ടിക്കാട്ടി.

Related posts:

Leave a Reply

Your email address will not be published.