എരുമക്കുട്ടിയെ ബലാത്സംഗം ചെയ്ത് 38 കാരന്, വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍; യുവാവ് അറസ്റ്റില്‍
1 min read
പൂനെ: മഹാരാഷ്ട്രയില്‍ എരുമക്കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലാണ് സംഭവം. പൂനൈ നഗരത്തിലെ ഡെക്കാന്‍ ഏരിയയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് 38 കാരനായ യുവാവ് എരുമക്കുട്ടിയെ പീഡിപ്പിച്ചത്. യുവാവ് എരുമകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട പരിസരവാസികള്‍ യുവാവിനെ വളഞ്ഞിട്ട് തല്ലി. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു.
യുവാവിനെ ബോധരഹിതനാകുന്നതുവരെ പ്രദേശവാസികള്‍ മര്‍ദ്ദിച്ചുവെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ നേപ്പാള്‍ സ്വദേശിയായ യുവാവിനെ സസൂണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവ് എരുമ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് തെളിവായി പൊലീസിന് നല്‍കിയിട്ടുണ്ട്. പൊലീസ് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.