200 കോടി പ്രതിഫലം വാങ്ങുന്ന സംവിധായകൻ
1 min readഏതു ഭാഷയിലാണെങ്കിലും സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് നായകനടന്മാരാണ്. ബോളിവുഡെന്നോ ഹോളിവുഡെന്നോ അക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല. എന്നാൽ മുൻ നിര നായകൻമാരെക്കാളും പ്രതിഫലം വാങ്ങുന്നൊരു സംവിധായകൻ ഇന്ത്യയിലുണ്ട്. അത് മറ്റാരുമല്ല. എസ്.എസ്. രാജമൗലി .. ബാഹുബലി, ആർ ആർ ആർ തുടങ്ങിയ ബ്രഹ്മാണ്ഡസിനിമകളുടെ സംവിധായകൻ.. .
നിലവിൽ 200 കോടിയാണ് രാജമൗലി ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത്. പ്രതിഫലം മാത്രമല്ല സിനിമയുടെ ലാഭവിഹിതവും അദ്ദേഹത്തിനു ലഭിക്കുന്നുണ്ട്. ആർ ആർ ആറിൽ നിന്ന് രാജമൗലിക്കു ലഭിച്ച ലാഭ വിഹിതം 30 ശതമാനമായിരുന്നു. ആഗോള കളക്ഷനിൽ 1100 കോടി നേടിയ ചിത്രമാണിത്. മികച്ച ഒറിജിനൽ സോങ്ങിന് ഒസ്കർ പുരസ്കാരം നേടിയ ചിത്രമാണിത്.