പൊതുവായ കാഴ്ചപ്പാടില്ലാതെ എന്ത് പ്രതിപക്ഷയോഗമെന്ന് പ്രശാന്ത്കിഷോര്‍

1 min read

 പ്രതിപക്ഷങ്ങള്‍ കൂടിച്ചേരുന്നത് നല്ലത് തന്നെ, എന്നാല്‍ പൊതുവായ കാഴ്ചപ്പാട് വേണം

 ബംഗ്ലൂരുവില്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേരുന്നതിനെ തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ പ്രശാന്ത് കിഷോര്‍ സ്വാഗതം ചെയ്തു. എന്നാല്‍  പൊതുജനത്തിന് മുമ്പാകെ തങ്ങളുടെ പൊതുവായ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില് യോഗം കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മാത്രമേ പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ കഴിയൂ. പാര്‍ട്ടികള്‍ ഒരുമിച്ചു വന്നതുകൊ
ണ്ടായില്ല. അവരുടെ ചിന്തകളുടെ ഒരുമിക്കണം. ദേശീയ പ്രതിപക്ഷത്തിന് ഒരു മുഖമല്ല വേണ്ടത്. ഒരു കാഴ്ചപ്പാടാണ്.
 ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ മുമ്പോട്ട് വയ്ക്ക്ണം. അതില്‍ അവര്‍ക്കുള്ള പൊതുവായ നിലപാടും വ്യക്തമാക്കണം. ഈ വിഷയങ്ങളിലെത്തിക്കാന്‍ ആളും വേണം. എന്നാലേ പിന്തുണ വോട്ടായി മാറൂ.
 നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി യോജിച്ച പ്രവര്‍ത്തിച്ച കിഷോര്‍ ഇപ്പോള്‍ തന്റെ സ്വന്തം സംസ്ഥാനമായ ബിഹാറില്‍് സദ്ഭരണ പദയാത്ര നടത്തുകയാണ്.

 1977ല്‍ ഇന്ദിരാഗാന്ധിയെ തോല്പിക്കാന്‍ പ്രതിപക്ഷം ഒരുമിച്ചു കൂടിയിരുന്നു. അതിന് സമാനമായാണ് ഇപ്പോള്‍ പ്രതിപക്ഷം ഏകീകരിക്കുന്നത്.  പലരും ചിന്തിക്കുന്നത് 1977ല്‍ പ്രതിപക്ഷം ഒരുമിച്ചതുകൊണ്ടാണ് ഇന്ദിരാഗാന്ധി തോറ്റതെന്നാണ്. എന്നാല്‍ അതുകൊണ്ടല്ല അവര്‍ തോറ്റത്.

  അന്ന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭവും അടിയന്തരാവസ്ഥയുമുണ്ടായിരുന്നു. ജെ.പി യുടെ സമരവും അടിയന്തരാവസ്ഥയും ഇല്ലായിരുന്നെങ്കില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്നാലും അന്ന് ഇന്ദിരാഗാന്ധിയെ തോല്പിക്കാനാകുമായിരുന്നില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

 1989ല്‍ രാജീവ് ഗാന്ധി അധികാരത്തില്‍ നിന്ന് പുറത്തായത് തന്റെ തന്നെ പ്രതിരോധമന്ത്രിയായ വി.പി.സിംഗ് ബൊഫോഴ്സ് അഴിമതിയില്‍ രാജ്യവ്യാപക പ്രചാരണം നടത്തിയതുകൊണ്ടാണ്. വി.പി സിംഗിന്റെ നേതൃത്വത്തില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ചുവന്ന് ദേശവ്യാപക പ്രചാരണം നടത്തിയതുകൊണ്ടാണ് രാജീവ് ഗാന്ധി തോറ്റത്.  ബോഫോഴ്‌സ് അഴിമതിയായിരുന്നു അന്നത്തെ പ്രധാന വിഷയം. ആ വികാരം ജനം ഉള്‍ക്കൊണ്ടു.

 2014ല്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരില്‍ ഒരാളായിരുന്നു പ്രശാന്ത കിഷോര്‍. 2021ല്‍ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതയുടെ കൂടെ പോയി. 2019ല്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ കൂടെ.  2020ല്‍ ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാളിന്റെ കൂടെ.

 പ്രതിപക്ഷ പാര്‍ട്ടികളുട ഐക്യം ജനാധിപത്യത്തിന് ആവശ്യമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തണം.
 2019ലും  പ്രതിപക്ഷം ഇതേ ശ്രമം നടത്തിയതാണ്.  പൊതുപരിപാടി ഉണ്ടാക്കുകയും അത് ജനങ്ങളിലെത്തിക്കുകയും ചെയ്താലെ തിര#്‌ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയൂ എന്ന് പ്രശാന്ത കിഷോര്‍ പറഞ്ഞു. 2019ല്‍ അതുണ്ടായില്ല. പ്രതിപക്ഷം അമ്പേ പരാജയപ്പെടുകയും ചെയ്തു.

 2024ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാന്‍ നടക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശാന്ത് കിഷോര്‍ കളിയാക്കി.2019ല്‍  ചന്ദ്രബാബു നായിഡു ആയിരുന്നു ഇതേ റോളില്‍ . ദേശീയ തലത്തില്‍ മാത്രമല്ല സ്വന്തം സംസ്ഥാനത്തും അദ്ദേഹം തോറ്റമ്പിയെന്ന് കാര്യം കിഷോര്‍ ഓര്‍മ്മിപ്പിച്ചു. ജനങ്ങളുടെ പ്രശനങ്ങളില്‍ പൊതുവായ സമീപനങ്ങളില്ലാതെ ഈ പ്രതിപക്ഷ നേതൃയോഗങ്ങളെല്ലാം വെറും പാഴ് ശ്രമങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.