ഉണ്ണി മുകുന്ദന് പുരസ്കാരം
1 min read
കൊടുങ്ങല്ലൂർ :കേരളക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി നൽകുന്ന വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കും. നന്ദഗോപന്റെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്കാരം. ഫെബ്രുവരി 12ന് ഭഗവതിക്ഷേത്രം കിഴക്കേനടയിലെ യജ്ഞവേദിയിൽ വെച്ച് പുരസ്കാര സമർപ്പണം നടക്കും. മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചതിനാണ് ഉണ്ണി മുകുന്ദനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.