ആറ്റുകാലിൽ സൗജന്യ പ്രമേഹ ക്യാമ്പ് 14ന്
1 min read
തിരുവനന്തപുരം: ലോക പ്രമേഹ ദിനമായ നവംബര്‍ 14 ചൊവ്വാഴ്ച ആറ്റുകാല്‍ ദേവി ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ്. ജനറല്‍ ഫിസിഷ്യന്‍മാരായ ഡോ.സജിത് എസ് നായര്‍, ഡോ.ജോര്‍ജ് ജേക്കബ്ബ്, ജനറല്‍ സര്‍ജന്‍ ഡോ. ജവഹര്‍ ബാബു, പിഡീയാട്രിഷ്യന്‍ ഡോ. ലാവണ്യ, ന്യൂട്രീഷനിസ്റ്റ് ശുഭശ്രീ പ്രശാന്ത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കു. ഡയബറ്റിക് ഫൂട്ട് അള്‍സര്‍ രോഗികള്‍ക്ക് ജനറല്‍ സര്‍ജന്‍ ഡോ. ജവഹര്‍ ബാബുവിനെ കണ്‍സള്‍ട്ട് ചെയ്യാവുന്നതാണ്. അമിത വണ്ണമുള്ള ്കുട്ടികള്‍ക്ക് പിഡീയാട്രീഷ്യന്‍ ഡോ. ലാവണ്യയെ കണ്‍സള്‍ട്ട് ചെയ്യാം. ഡയറ്റിഷ്യന്റെ സേവനം സൗജന്യമായിരിക്കും. ഷുഗര്‍ ടെസ്റ്റ് സൗജന്യമായിരിക്കും. ഡയബറ്റിക് രോഗികള്‍ക്ക് മാത്രം HBA1C ടെസ്റ്റ് സൗജന്യമായിരിക്കും.ബി.പി, ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റ് സൗജന്യമായിരിക്കും. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മറ്റ് ടെസ്റ്റുകള്‍ക്ക് 50% ഇളവുണ്ടായിരിക്കും. ഫാസ്റ്റിംഗ് ബ്ലഡ് ടെസ്റ്റ് ഉള്ളവര്‍ക്ക് രാവില തെന്നെ ബ്ലഡ് ലാബില്‍ നല്‍കാവുന്നതാണ്.കൊച്ചുകുട്ടികളില്‍ കണ്ടുവരുന്ന പ്രമേഹത്തെ ക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ , പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം, ഇന്‍സുലിന്‍ എങ്ങനെ എടുക്കാം, ആഹാര ക്രമീകരണങ്ങള്‍, വ്യായാമം എത്രമാത്രം ആവാം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ നടത്തുന്ന ബോധവത്കരണ സെമിനാറുകള്‍, ഭക്ഷ്യ എക്‌സിബിന്‍ എന്നിവ ക്യാമ്പില്‍
ഉണ്ടാവും.കൂടുതല്‍ വിവരങ്ങള്‍ക്ക് 994667354 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ആറ്റുകാല്‍ ദേവി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രശാന്ത് വെട്ടത്ത് അറിയിച്ചു.